---
title: "#farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ് "
english_title: "#Praise #service  #TAnanthan #Kavya #Krishna #farewell #colleagues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233974/praise-service-tananthan-kavya-krishna-farewell-colleagues"
published_at: "2024-09-07T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc59edc3d29_aadharav.jpg"
keywords: []
---

# #farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ് 

> **Lead Summary:** **നാദാപുരം : [**ഗവ. താലൂക് ആശുപത്രിയിൽ നിന്നും പതിനെട്ട് വർഷക്കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് ടി അനന്തന് സഹപ്രവർത്തകരുടെ യാത്രയയപ്പ് .

## Article Content

**നാദാപുരം : [**ഗവ. താലൂക് ആശുപത്രിയിൽ നിന്നും പതിനെട്ട് വർഷക്കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് ടി അനന്തന് സഹപ്രവർത്തകരുടെ യാത്രയയപ്പ് .

ഉപരിപഠനത്തിനായി പോകുന്ന ഫാർമസിസ്റ്റ് കാവ്യാ കൃഷ്ണനും യാത്രയയപ്പ് നൽകി.കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലൊപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയും നാദാപുരം ഗവ. തലൂക്ക് ആശുപത്രി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.

യാത്രയയപ്പ് ചടങ്ങ് സിഐടിയു നേതാവ് എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മനോജ് എസ് അധ്യക്ഷനായി. ചന്ദ്രൻ കുറ്റിയിൽ സ്വാഗതം പറഞ്ഞു. ഷംഷാദ്,കമൽ കെ എം, നിഷാ മനോജ് എന്നിവർ ആശംസയർപ്പിച്ചു.

കൃഷ്ണൻ (മൈക്രോ ലാബ്), ഷെക്കീർ (ജയ്‌ഹിന്ദ്‌ ലാബ്) സജീവൻ (ന്യൂ മെഡിക്കൽസ്) തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി. അജിൻ നന്ദി പറഞ്ഞു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233974/praise-service-tananthan-kavya-krishna-farewell-colleagues)