---
title: "#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി"
english_title: "#Criminal #police #mafia #boss #Muslim #Youth #League #DYSP #office #conducted #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233995/criminal-police-mafia-boss-muslim-youth-league-dysp-office-conducted-march"
published_at: "2024-09-07T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6b9e10281_ppppppp.jpg"
keywords: []
---

# #DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം:[**കേരളപോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.

## Article Content

**നാദാപുരം:[**കേരളപോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

പോലീസിനെതിരെ ഉയർന്നുവന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണ് എന്നും സ്ത്രീസംരക്ഷണം കൊട്ടിഘോഷിക്കുന്ന കേരളത്തിൽ നീതി നടപ്പിലാക്കേണ്ട പോലീസ് പീഢന ബലാൽസംഗ കഥകളിലെ നായകൻമാരായി അധ:പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി മണ്ഡലം പ്രസിഡണ്ട് കെ എം ഹംസ അധ്യക്ഷത വഹിച്ചു.

വി ജലീൽ,എ എഫ് റിയാസ്, ഒ മുനീർ, മുഹമ്മദ് പേരോട്,സി ഫാസിൽ, അൻസാർ ഓറിയോൺ അജ്മൽ തങ്ങൾസ്, ഇ വി അറഫാത്ത്, റാഷിക് ചങ്ങരം കുളം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233995/criminal-police-mafia-boss-muslim-youth-league-dysp-office-conducted-march)