---
title: "#PAMohammedriyas | പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡുകൾ ഉദ്ഘാടനം ചെയത് മന്ത്രി റിയാസ് "
english_title: "#Parakkadav #Kadavathur #Road #Parakkadav #Puliyav #Jathieri #roads #inaugurated #Minister #Riyas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234075/parakkadav-kadavathur-road-parakkadav-puliyav-jathieri-roads-inaugurated-minister-riyas"
published_at: "2024-09-08T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd326688d5d_pa_mohhammed_riyas.jpg"
keywords: []
---

# #PAMohammedriyas | പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡുകൾ ഉദ്ഘാടനം ചെയത് മന്ത്രി റിയാസ് 

> **Lead Summary:** **നാദാപുരം: **ചെക്യാട് പഞ്ചായത്തിലെ നവീകരിച്ച പാറക്കടവ് കടവത്തൂർ റോഡും, പാറക്കടവ് പുളിയാവ് ജാതിയേരി റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ചെക്യാട് പഞ്ചായത്തിലെ നവീകരിച്ച പാറക്കടവ് കടവത്തൂർ റോഡും, പാറക്കടവ് പുളിയാവ് ജാതിയേരി റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്‌റ് നസീമ കൊട്ടാരത്തിൽ ഉപഹാര സമർപ്പണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് വസന്ത കരിന്ത്രയിൽ, ജനപ്രതിനിധികളായ കെ ദ്വര, റംല കുട്ട്യാപ്പണ്ടി, സുബൈർ പറേമ്മൽ,ടി കെ ഖാലിദ്,ഹാജറ ചെറൂണിയിൽ,മഫീദ സലീം, രാഷ്ട്രീയ പാർട്ടി പാർട്ടി പ്രതിനിധകളായ പി പി ചാത്തു, അഹമ്മദ് കുറുവയിൽ,മോഹനൻ പാറക്കടവ്, എം ടി ബാലൻ, വത്സരാജ് മണലാട്ട്, വി കെ ഭാസ്കരൻ, പി പി മൂസ, രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

സുപ്രണ്ടിങ് എഞ്ചിനീയർ യു പി ജയശ്രീ സ്വാഗതവും നിധിൻ ലക്ഷ്‌മൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234075/parakkadav-kadavathur-road-parakkadav-puliyav-jathieri-roads-inaugurated-minister-riyas)