---
title: " #arrest | നാദാപുരത്ത് വിദേശമദ്യവുമായി അതിഥി തൊഴിലാളി പിടിയിൽ"
english_title: "#Guest #worker #arrested #with #foreign #liquor #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234136/guest-worker-arrested-with-foreign-liquor-nadapuram"
published_at: "2024-09-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd6768a5936_arrest.jpg"
keywords: []
---

#  #arrest | നാദാപുരത്ത് വിദേശമദ്യവുമായി അതിഥി തൊഴിലാളി പിടിയിൽ

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് വിൽപ്പനയ്ക്കെത്തിച്ച മാഹി നിർമിത വിദേശമദ്യവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

## Article Content

**നാദാപുരം: **നാദാപുരത്ത് വിൽപ്പനയ്ക്കെത്തിച്ച മാഹി നിർമിത വിദേശമദ്യവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശി അധീർ ഘോഷ് (51) ആണ് നാദാപുരം പൊലീസിന്റെ പിടിയിലായത്.

ഒമ്പത് കുപ്പി മദ്യം പിടികൂടി.

നാദാപുരം ടൗൺ പരിസരത്തെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് മദ്യ വിൽപ്പന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234136/guest-worker-arrested-with-foreign-liquor-nadapuram)