---
title: "#Volunteersangamam | നാദാപുരം ഏരിയ വളണ്ടിയർ സംഗമം സംഘടിപ്പിച്ച് കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് "
english_title: "#Kozhikode #Initiative #in #Palliative #organized #Nadapuram #Area #Volunteer #Sangamam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234154/kozhikode-initiative-in-palliative-organized-nadapuram-area-volunteer-sangamam-new-update"
published_at: "2024-09-08T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd798d85b25_volunteer_sangamam.jpg"
keywords: []
---

# #Volunteersangamam | നാദാപുരം ഏരിയ വളണ്ടിയർ സംഗമം സംഘടിപ്പിച്ച് കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് 

> **Lead Summary:** **നാദാപുരം: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് നാദാപുരം ഏരിയ വളണ്ടിയർ സംഗമം കായക്കൊടി എ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് നാദാപുരം ഏരിയ വളണ്ടിയർ സംഗമം കായക്കൊടി എ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ചു.

സംഗമം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ പ്രഥമ ഡയറക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയ ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങൾ കിപ്പ് ചെയർമാൻ മജീദ് നരിക്കുനി, സൂര്യ ലൈഫ് കെയർ കോഴിക്കോട്, ഫയർ & റസ്ക്യൂ ഓഫീസർ സി.സന്തോഷ്, ജില്ലാ ട്രയിനിംഗ്കോഡിനേറ്റർ പി.അബ്ദുള്ള എന്നിവർ അവതരിപ്പിച്ചു.

കൺവീനർ സോമനാഥൻ, ടി. കൃഷ്ണൻ, എ.റഹിം, അബ്ദുൾ ലത്തീഫ്, മോഹൻദാസ്കായക്കൊടി, ടി.നഫീസ , കെ.പി. കണാരൻ, ജലിൽ കായക്കൊടി എന്നിവർ പ്രസംഗിച്ചു.

സുധീർ പ്രകാശ്.വി.പി.( ഇന്ത്യൻ റിപ്പോർട്ടേഴ്സ്& മീഡിയ യൂനിയൻ കുറ്റ്യാടി) റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234154/kozhikode-initiative-in-palliative-organized-nadapuram-area-volunteer-sangamam-new-update)