---
title: "#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി വകുപ്പിന് ലഭിച്ചത് 397 അപേക്ഷകൾ"
english_title: "#Vilangad #Landslide #Department #Agriculture #received #397 #applications"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234170/vilangad-landslide-department-agriculture-received-397-applications-new"
published_at: "2024-09-08T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd8ff8e09a0_vilangad_landslide.jpg"
keywords: []
---

# #Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി വകുപ്പിന് ലഭിച്ചത് 397 അപേക്ഷകൾ

> **Lead Summary:** **വിലങ്ങാട്:** വിലങ്ങാട് ഉരുൾപൊട്ടലിൽ കാർഷികമേഖലയിലുണ്ടായ നാശനഷ്ട‌ം കണക്കാക്കാനുള്ള നടപടി പുരോഗമിക്കുന്നു.

## Article Content

**വിലങ്ങാട്:** വിലങ്ങാട് ഉരുൾപൊട്ടലിൽ കാർഷികമേഖലയിലുണ്ടായ നാശനഷ്ട‌ം കണക്കാക്കാനുള്ള നടപടി പുരോഗമിക്കുന്നു.

വിളനാശത്തിന് 212 അപേക്ഷയും ഭൂമി ഒലിച്ചുപോയി ആസ്തി നഷ്ടമായതും കാർഷികോ പാധികൾ നശിച്ചതുമായി 185 അപേക്ഷയും കൃഷി വകുപ്പിന് ലഭിച്ചു.

15 വരെ അപേക്ഷ സ്വീകരിക്കും. ലഭ്യമാകുന്ന അപേക്ഷകളിൽ ഫീൽഡ് പരിശോധന നടത്തുന്നുണ്ട്.

ഈ മാസം അവസാനത്തോടെ അന്തിമ നാശനഷ്‌ടക്കണക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ ക്ക് സമർപ്പിക്കുമെന്ന് കൃഷി ഓഫീസർ അഥീന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234170/vilangad-landslide-department-agriculture-received-397-applications-new)