---
title: "#ChekyadCo-operativeBank | സഹകരണ പിന്തുണ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്യാട് സഹകരണ ബാങ്ക് 5 ലക്ഷം നൽകി"
english_title: "#collaborative #support #Chekyad #Co-operative #Bank #has #given #five #lakhs #Chief #Minister #relief #fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234180/collaborative-support-chekyad-co-operative-bank-has-given-five-lakhs-chief-minister-relief-fund"
published_at: "2024-09-08T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dda8f8b0ea8_cmdrf.jpg"
keywords: []
---

# #ChekyadCo-operativeBank | സഹകരണ പിന്തുണ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്യാട് സഹകരണ ബാങ്ക് 5 ലക്ഷം നൽകി

> **Lead Summary:** **പാറക്കടവ്: **വയനാട് -വിലങ്ങാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് കൈത്താങ്ങാവാൻ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പൊതുനന്മാ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ സംഭാവന നൽകി.

## Article Content

**പാറക്കടവ്: **വയനാട് -വിലങ്ങാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് കൈത്താങ്ങാവാൻ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പൊതുനന്മാ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ സംഭാവന നൽകി.

പാറക്കടവ് ടൗണിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ, സെക്രട്ടറി കെ.ഷാനിഷ് കുമാർ, ബാങ്ക് ഡയറക്ടർമാരായ എൻ. അഹമ്മദ്, പി.പ്രമോദ്, കെ. പി.മോഹൻദാസ്, പി.കെ.അനിൽ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.

ഇ.കെ.വിജയൻ എം.എൽ.എ., ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234180/collaborative-support-chekyad-co-operative-bank-has-given-five-lakhs-chief-minister-relief-fund)