---
title: "#Antidrug | നാട്ടുകാർ രംഗത്ത്; ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു  "
english_title: "#Anti #drug #vigilance #committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234199/anti-drug-vigilance-committee-formed-new"
published_at: "2024-09-08T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddb778ea4a0_anti_drug.jpg"
keywords: []
---

# #Antidrug | നാട്ടുകാർ രംഗത്ത്; ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു  

> **Lead Summary:** **വരിക്കോളി: **ലഹരി മാഫിയയുടെ കണ്ണികൾ തങ്ങളുടെ ഗ്രാമത്തിലേക്കും വ്യാപിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരൊത്തു ചേർന്ന് ജാഗ്രത സമിതി രൂപീകരിച്ചു.

## Article Content

**വരിക്കോളി: **ലഹരി മാഫിയയുടെ കണ്ണികൾ തങ്ങളുടെ ഗ്രാമത്തിലേക്കും വ്യാപിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരൊത്തു ചേർന്ന് ജാഗ്രത സമിതി രൂപീകരിച്ചു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വ്യക്തിയിൽ നിന്നും നിരോധിത ലഹരി വസ്തു പോലീസ് കണ്ടെടുത്തതിനെ തുടർന്നാണ് നാട്ടുകാർ ഒന്നാകെ രംഗത്തിറങ്ങിയത്.

ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി നേതാക്കന്മാർ നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്ത ജാഗ്രതാ സദസ്സിൽ വിനീഷ് എം കെ, സി ആർ ഗഫൂർ, കെ വി ഗോപാലൻ, എസ് എം അഷ്റഫ്, എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായിരുന്നു.

തുടർ നിരീക്ഷണത്തിനായി 20 അംഗ വളണ്ടിയർ സംഘത്തെ നിയോഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234199/anti-drug-vigilance-committee-formed-new)