---
title: "#AdvIMusa | മുടിയനായ ധൂർത്ത് പുത്രനാണ് രാജ്യം ഭരിക്കുന്നത് -അഡ്വ ഐ മൂസ "
english_title: "#Adv #IMusa#inaugurating #Nadapuram #constituency #Congress #sixth #ward #meeting "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234215/adv-imusainaugurating-nadapuram-constituency-congress-sixth-ward-meeting"
published_at: "2024-09-08T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddc6837e05e_i_musa.jpg"
keywords: []
---

# #AdvIMusa | മുടിയനായ ധൂർത്ത് പുത്രനാണ് രാജ്യം ഭരിക്കുന്നത് -അഡ്വ ഐ മൂസ 

> **Lead Summary:** **നാദാപുരം:**കോൺഗ്രസ് സർക്കാറുകൾ രാജ്യത്ത് പടുത്തുയർത്തിയ വൻകിട സ്ഥാപനങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് ചുളു വിലക്ക്‌ വിറ്റുതുലക്കുന്ന മുടിയനായ ധൂർത്ത പുത്രനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് കെപിസിസി സെക്രട്ടറി ഐ മൂസ പറഞ്ഞു .

## Article Content

**നാദാപുരം:**കോൺഗ്രസ് സർക്കാറുകൾ രാജ്യത്ത് പടുത്തുയർത്തിയ വൻകിട സ്ഥാപനങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് ചുളു വിലക്ക്‌ വിറ്റുതുലക്കുന്ന മുടിയനായ ധൂർത്ത പുത്രനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് കെപിസിസി സെക്രട്ടറി ഐ മൂസ പറഞ്ഞു .

വർഗീയ വിഷം ചീറ്റി ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷം തകർത്ത നരേന്ദ്രമോദി തലതിരിഞ്ഞ സാമ്പത്തിക നയത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും മു ചൂടും തകർത്തിരിക്കുകയാണെന്നും ഐ മൂസ പറഞ്ഞു.

നാദാപുരം മണ്ഡലം കോൺഗ്രസ് ആറാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

അർജുൻ മീത്തൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് , അഖില മര്യാട്ട്, എരഞ്ഞിക്കൽ വാസു, ഉമേഷ് പെരുവങ്കര, പി.വിജയലക്ഷമി ടീച്ചർ, ബാലൻ എൻ.പി, ശശി മീത്തൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234215/adv-imusainaugurating-nadapuram-constituency-congress-sixth-ward-meeting)