---
title: "#Onammarket | ഓണത്തെ വരവേൽക്കാം; കല്ലാച്ചിയിൽ ഓണം മാർക്കറ്റ് ഉദ്ഘാടനം നാളെ"
english_title: "#Onam #market #opening #Kalachi #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234365/onam-market-opening-kalachi-tomorrow-new"
published_at: "2024-09-09T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deaff1d334c_ONAM_MARKET.jpg"
keywords: []
---

# #Onammarket | ഓണത്തെ വരവേൽക്കാം; കല്ലാച്ചിയിൽ ഓണം മാർക്കറ്റ് ഉദ്ഘാടനം നാളെ

> **Lead Summary:** **നാദാപുരം: **സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഓണം മാർക്കറ്റിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്ഘാടനം നാളെ (ചൊവ്വ) രാവിലെ 9 30ന് കല്ലാച്ചിയിൽ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും.

## Article Content

**നാദാപുരം: **സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഓണം മാർക്കറ്റിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്ഘാടനം നാളെ (ചൊവ്വ) രാവിലെ 9 30ന് കല്ലാച്ചിയിൽ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ആദ്യ വില്പന നിർവഹിക്കും.

ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234365/onam-market-opening-kalachi-tomorrow-new)