---
title: " #Youthleague | യാത്രക്കാർ ദുരിതത്തിൽ; വരിക്കോളി -കുമ്മങ്കോട് റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണം -യൂത്ത് ലീഗ്"
english_title: "#Varikoli #Kummangod #road #should #be #solved #immediately #Youth #League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234381/varikoli-kummangod-road-should-be-solved-immediately-youth-league"
published_at: "2024-09-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deba2ccdd38_road.jpg"
keywords: []
---

#  #Youthleague | യാത്രക്കാർ ദുരിതത്തിൽ; വരിക്കോളി -കുമ്മങ്കോട് റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണം -യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം: **പൊട്ടിപ്പൊളിഞ്ഞ വരിക്കോളി കുമ്മങ്കോട് റോഡിലൂടെ കാൽ നട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

## Article Content

**നാദാപുരം: **പൊട്ടിപ്പൊളിഞ്ഞ വരിക്കോളി കുമ്മങ്കോട് റോഡിലൂടെ കാൽ നട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ദിവസവും നിരവധി സ്‌കൂൾ വാഹനങ്ങളടക്കം കടന്നു പോകുന്ന ഈ റോഡിൻ്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് വരിക്കോളി ശാഖ യൂത്ത് ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, 13,14 വാർഡ് മെമ്പർമാർ തുടങ്ങിയവർക്ക് പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു.

യോഗം 14ആം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.കെ. അബ്‌ദുള്ള ഉൽഘാടനം ചെയ്തു.

യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് അജിനാസ് ടി.വി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശാക്കിർ അഹമ്മദ് മുക്ക്, സെക്രട്ടറി ഷംസീർ മാസ്റ്റർ നരിക്കാട്ടേരി, മുസ്ലിം ലീഗ് ഭാരവാഹികളായ എസ്സ്.എം അഷ്റഫ് ഹാജി, സി.ആർ ഗഫൂർ, ജാഫർ കെ.കെ.സി, ചന്തങ്കണ്ടി തറുവൈ, ഹൻലലത്ത്. കെ.കെ.സി എന്നിവർ സംസാരിച്ചു.

യാസർ പിലാക്കാട്ട് സ്വാഗതവും സഹീർ മത്തത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234381/varikoli-kummangod-road-should-be-solved-immediately-youth-league)