---
title: "#SDPI | പ്രതിഷേധ മാർച്ച്; കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണം -എസ്.ഡി.പി.ഐ"
english_title: "#protest #march #Kallachi #Pipeline #made #road #worthy #SDPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234427/protest-march-kallachi-pipeline-made-road-worthy-sdpi"
published_at: "2024-09-09T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dee850d1505_MARCH.jpg"
keywords: []
---

# #SDPI | പ്രതിഷേധ മാർച്ച്; കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണം -എസ്.ഡി.പി.ഐ

> **Lead Summary:** **നാദാപുരം:** കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**നാദാപുരം:** കല്ലാച്ചി പൈപ്പ് ലൈൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കാലവർഷ തുടക്കത്തിൽ രൂപപെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ നാദാപുരം പഞ്ചായത്ത് അധികൃതർ ഇടപെട്ട് കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ മവ്വഞ്ചേരി പള്ളിക്ക് മുന്നിൽ ഓവ് ചാൽ കീറിയിരുന്നു.

അത് കാരണം കല്ലാച്ചി വളയം റോഡിൽ വാഹന ഗതാഗത തടസ്സം പതിവാണ്.

പൈപ്പ് ലൈൻ റോഡിലെ ഗതാഗത തടസ്സം പരിഹരിക്കാനാവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതകരുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്തിൽ പ്രതിഷേധിച്ചാണ് എസ്‌ഡിപിഐ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ജില്ലാ കമ്മറ്റി അംഗം അഡ്വ മുഹമ്മദലി ഇ കെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ റമീസ് ചേലക്കാട്, ഉസ്മാൻ യുവി, ശിഹാബ് തങ്ങൾ, ഹാരിസ് എ ടി കെ, ഇസ്ഹാഖ് കെ,റാസിഖ്, അൽഖമത്ത്, സമീർ മൂന്നാംകുനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234427/protest-march-kallachi-pipeline-made-road-worthy-sdpi)