നാദാപുരം: (nadapuram.truevisionnews.com)ഗ്രഹാങ്കണങ്ങളിൽ പൂക്കളമൊരുക്കാൻ ഈ നാടിനെങ്കിലും ഇനി അയൽ സംസ്ഥാനത്തെ വണ്ടി കാത്ത് നൽകേണ്ട.
ഇവിടെ ചെണ്ടുമല്ലികൾ പൂത്തു , തൂണേരി കാർഷിക കർമ്മ സേന തീർത്തത് വസന്തം വിപ്ലവം.
തൂണേരി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ തൂണേരി കാർഷിക കർമ്മ സേന അണലിമുക്കിൽ ചെയ്ത ചെണ്ടുമല്ലി കൃഷി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ വിളവെടുത്തു ഉദ്ഘാടനം നിർവ്വഹിച്ചു .
തൂണേരി പഞ്ചായത്തിൽ ആദ്യമായി നടത്തിയ ചെണ്ടുമല്ലി കൃഷി നാട്ടുകാർക്കും പ്രദേശവാസികൾക്കും മാതൃകാപരമായി.
പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രജില കിഴക്കും കരമൽ, മെമ്പർമാരായ ഷാഹിന 'പി; മധുമോഹൻ, ലിഷ കുഞ്ഞിപ്പുരയിൽ, കൃഷി ഓഫീസർ അപർണ കെ ഗോകുൽ, വി കെ രജീഷ്, ഒ ബാബുരാജ്, വി എം വിജേഷ് മാസ്റ്റർ, കർമ്മ സേന പ്രസിഡണ്ട് രജിഷ കെ വി , സെക്രട്ടറി പ്രജിഷ. സി. , പ്രബിഷ.കെ. ടി.കെ., നിഷ നാമത്ത്, അനിഷ , ശൈലജ, ഷീബ, രോഷ്മി, റെനീഷ് എം, സിൻസി പി കെ എന്നിവർ പങ്കെടുത്തു
#Coriander #bloomed #Thuneri #Agrarian #Karma #Sena