---
title: "#mdma | വളയത്ത് എംഡിഎംഎ വേട്ട; യുവാവ് പിടിയിൽ"
english_title: "#MDMA #hunting #ring #youngman #under #arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234562/mdma-hunting-ring-youngman-under-arrest-new"
published_at: "2024-09-10T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfea611adc5_mdma.jpg"
keywords: []
---

# #mdma | വളയത്ത് എംഡിഎംഎ വേട്ട; യുവാവ് പിടിയിൽ

> **Lead Summary:** **വളയം: **വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലീസ് കണ്ടെത്തി.

## Article Content

**വളയം: **വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലീസ് കണ്ടെത്തി.

ചെറ്റക്കണ്ടി പാലത്തിന് സമീപം വളയം പോലിസ് ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾ എം ഡി എം എ വില്പന നടത്താൻ കൊണ്ടുപോകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

പ്രതി സഞ്ചരിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് വർധിക്കുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234562/mdma-hunting-ring-youngman-under-arrest-new)