നാദാപുരം: ( nadapuram.truevisionnews.com ) ഗ്രാമപ്രദേശങ്ങളിൽ പിടി മുറുക്കുന്ന ലഹരി മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വികരിച്ചു ലഹരി കച്ചവടക്കാരെ നിലക്ക് നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
അർദ്ധരാത്രി വാഹന പരിശോധന കർശനമാക്കുകയും, ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ എൻ എൽ നാദാപുരം മണ്ഡലം കൗൺസിൽ യോഗം ഐ എൻ എൽ സംസ്ഥാന സെക്രട്ടറി യേറ്റ് മെമ്പർ സമദ് നരിപ്പറ്റ ഉൽഘാടനം ചെയ്തു.
കെ ജി ലത്തീഫ് അധ്യക്ഷത വഹിച്ചു.
വി എ അമ്മദ് ഹാജി, രവിപുറ്റങ്കി, റഫീഖ് കാവിൽ, എസ് കെ സി തങ്ങൾ (കൊടക്കൽ) കെ.കെ. അൻവർ, ഇ കെ പോക്കർ, ആർ കെ കുഞ്ഞബ്ദുല്ല, വി എ പോക്കർ ഹാജി, ഇ കെ അ ഫ്സൽ എന്നിവർ സംസാരിച്ചു. കെ. കെ ജാഫർ നന്ദി പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിയായി രവി പുറ്റങ്കിയെയും, ട്രഷറായി ഇ കെ പോക്കറേയും തെരെഞ്ഞെടുത്തു
#Drunk #Mafia #Police #should #take #strong #action #INL