---
title: "#ShafiParampil | കുട്ടികൾക്കുള്ള സ്പോർട്സ്കിറ്റ് വിതരണം  ചെയ്ത് ഷാഫി പറമ്പിൽ എം പി"
english_title: "#MP #ShafiParampil #distributed #sports #kit #children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234871/mp-shafiparampil-distributed-sports-kit-children"
published_at: "2024-09-11T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e177b505aa2_shaafi.jpg"
keywords: []
---

# #ShafiParampil | കുട്ടികൾക്കുള്ള സ്പോർട്സ്കിറ്റ് വിതരണം  ചെയ്ത് ഷാഫി പറമ്പിൽ എം പി

> **Lead Summary:** **വിലങ്ങാട് :[ **വിലങ്ങാട് എസ് ടി ജോർജ് ഹൈസ്കൂളിൽ സ്കൂൾ കുട്ടികൾക്കുള്ള സ്പോർട്‌സ്കിറ്റ് വിതരണം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.

## Article Content

**വിലങ്ങാട് :[ **വിലങ്ങാട് എസ് ടി ജോർജ് ഹൈസ്കൂളിൽ സ്കൂൾ കുട്ടികൾക്കുള്ള സ്പോർട്‌സ്കിറ്റ് വിതരണം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.

സ്കൂൾ പി ടി എ എക്സികുറ്റീവ് കമ്മറ്റിയാണ് സ്പോർട്‌സ് കിറ്റിൻ്റെ ആവശ്യം എംപിയെ അറിയിച്ചത് അതുപ്രകാരം എം പി സ്കൂളിലേക്ക് വേണ്ട സ്പോർട്‌സ് ഐറ്റംസ് എത്തിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു ആദ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ വിൽസൺ മാത്യു, ഹെഡ് മാസ്റ്റർ ബിനു ജോർജ്, പി ടി എ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡൻ്റ് ജെസ്‌ന സോണി, സ്കൂൾ ലീഡർ ആന്മരിയ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.

ശേഷം സ്കൂളിലെ വിദ്യാർകൾക്ക് ചോക്ലേറ്റുകൾ നൽകിയാണ് ഷാഫി മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234871/mp-shafiparampil-distributed-sports-kit-children)