---
title: "#vegetablemarket  | ഓണ സമൃദ്ധി; തൂണേരിയിൽ പഴം പച്ചക്കറി ചന്ത തുടങ്ങി"
english_title: "#Ona #Samriddhi #Fruit #vegetable #market #started #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234890/ona-samriddhi-fruit-vegetable-market-started-thuneri"
published_at: "2024-09-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e18afba09cf_kkkk.jpg"
keywords: []
---

# #vegetablemarket  | ഓണ സമൃദ്ധി; തൂണേരിയിൽ പഴം പച്ചക്കറി ചന്ത തുടങ്ങി

> **Lead Summary:** **തൂണേരി : [**ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 -പഴം പച്ചക്കറി ചന്ത തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി : [**ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 -പഴം പച്ചക്കറി ചന്ത തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

കർഷക വികസന സമിതി അംഗം ടി മൂസ ഹാജി ആദ്യ വില്പന സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ , ടി എൻ രഞ്ജിത്ത്, കെ മധു മോഹനൻ, ലിഷ കുഞ്ഞിപ്പുരയിൽ, അശോകൻ തൂണേരി, ഓ ബാബുരാജ്, മജീദ് പുതുക്കുടി,

പി രാമചന്ദ്രൻ മാസ്റ്റർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ദിവ്യ യുകെ കൃഷി ഓഫീസർ അപർണ കെ ഗോകുൽ റെനീഷ് വി പി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് ചന്ത നടത്തപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234890/ona-samriddhi-fruit-vegetable-market-started-thuneri)