---
title: "#Vilangad  | ഓണമായ്...; വിലങ്ങാട്  ദുരിതബാധിർക്ക് കൈത്താങ്ങായി സിപിഐ എം 500 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി"
english_title: "#CPI(M) #distributed #Onkits #500 #families #help #Vilangad #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234912/cpim-distributed-onkits-500-families-help-vilangad-victims"
published_at: "2024-09-11T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1aa1dc197f_vilangad.jpg"
keywords: []
---

# #Vilangad  | ഓണമായ്...; വിലങ്ങാട്  ദുരിതബാധിർക്ക് കൈത്താങ്ങായി സിപിഐ എം 500 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി

> **Lead Summary:** **നാദാപുരം : [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് കൈത്താങ്ങായി സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം : [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് കൈത്താങ്ങായി സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

വിലങ്ങാട് മേഖലയിലെ 500 കുടുംബങ്ങൾക്ക് അരിയും പലവഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റാണ് നല്കിയത്. പന്നിയേരി ഉന്നതിയിൽ സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ മോഹൻ ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ ഇന്ദിര,

വാണിമേൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ ചന്ദ്രബാബു, പന്നിയേരി ഊര് മൂപ്പൻ വി സി കേളപ്പൻ, കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു സ്വാഗതവും സാബു മുട്ടത്ത് കുന്നേൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234912/cpim-distributed-onkits-500-families-help-vilangad-victims)