---
title: "#Congress | ഉരുൾപൊട്ടൽ ദുരിതബാധിത പട്ടികയിൽ വളയത്തെ ഉൾപ്പെടുത്തണം - കോൺഗ്രസ് "
english_title: "#valayam #included #landslide #affected #list #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234945/valayam-included-landslide-affected-list-congress"
published_at: "2024-09-11T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1ca21aef9a_mohaan.jpg"
keywords: []
---

# #Congress | ഉരുൾപൊട്ടൽ ദുരിതബാധിത പട്ടികയിൽ വളയത്തെ ഉൾപ്പെടുത്തണം - കോൺഗ്രസ് 

> **Lead Summary:** **നാദാപുരം :[ **[ ](ഉരുൾപൊട്ടൽ ദുരന്തത്തിൽ ഏറെ നഷ്ടമുണ്ടായ വളയം ഗ്രാമപഞ്ചായത്തിലെ മലയോരം ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്.

## Article Content

**നാദാപുരം :[ **[ ](ഉരുൾപൊട്ടൽ ദുരന്തത്തിൽ ഏറെ നഷ്ടമുണ്ടായ വളയം ഗ്രാമപഞ്ചായത്തിലെ മലയോരം ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്.

വിലങ്ങാട് കഴിഞ്ഞാൽ ഏറ്റവുമധികം ദുരിതമുണ്ടായത് വളയത്തെ മല മേഖയിലാണ്.കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടായി . ആദിവാസി ഊരുകളിലുള്ളവരുൾപ്പെടെ ഏറെ ദിവസം കല്ലുനിരയിലും കുറുന്തേരിയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്.

ഈ മേഖലയിൽ ഇതു വരെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടില്ല.ദുരന്തബാധിത മേഖലയുടെ പട്ടികയിൽ നിന്നും വളയത്തെ ഒഴിവാക്കിയതിൽ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടിവ് പ്രതിഷേധിച്ചു .

കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . കാവിൽ പി മാധവൻ മാർഗ രേഖ അവതരിപ്പിച്ചു. കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് .

ജില്ലാ ഭാരവാഹികളായ ഇ നാരായണൻ നായർ ,മാക്കൂൽ കേളപ്പൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് . പി കെ ശങ്കരൻ .കെ കൃഷ്ണൻ മാസ്റ്റർ, ഇ കെ ചന്തമ്മൻ, രവീഷ് വളയം,വി കെ ഗോവിന്ദൻ ,

സുനിൽ കാവുന്തറ, തയ്യിൽനാണു , കെ സുശാന്ത്, കെ വരുൺ ദാസ്, വി വി ലാലു ,എ പി ബാബു, സുരേന്ദ്രൻ പി കെ, ടി ഇ കൃഷ്ണകുമാർ , പി പി സിനില , രാജൻ ചന്ദ്രോത്ത് ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234945/valayam-included-landslide-affected-list-congress)