#MTKunjiraman | ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയായി കല്ലാച്ചിയിലെ എം.ടി. കുഞ്ഞിരാമൻ

 #MTKunjiraman | ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയായി  കല്ലാച്ചിയിലെ എം.ടി. കുഞ്ഞിരാമൻ
Sep 12, 2024 12:32 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ഒരു നേരത്തെ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുത്. കുട്ടിക്കാലത്ത് ഞാനത് അനുഭവിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് വിശേഷ അവസരങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത്. കല്ലാച്ചിയിലെ എംടി ഹോട്ടൽ ഉടമ കുഞ്ഞിരാമനാണ് ഭക്ഷ്യ കിറ്റ് നൽകി നാടിന് മാതൃകയാകുന്നത്.

2013ലാണ് അഞ്ച് പേർക്കായി ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയത്. വർഷത്തിൽ രണ്ട് തവണ ഭക്ഷണ കിറ്റ് വിതരണം ചെയ്തു വരുന്നു. അഞ്ച് പേർക്ക് നൽകിയ കിറ്റ് ഇന്ന് 170 ഓളം പേർക്കാണ് ഈ ഓണത്തിന് വിതരണം ചെയ്തത്.

പ്രാഥമിക സ്‌കൂൾ പഠനത്തിന് ശേഷം പിതാവിനെ സഹായിക്കാൻ കല്ലാച്ചിയിൽ തുന്നൽ ജോലി ചെയ്തെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള പ്രയാസം നേരിടുമ്പോഴാണ് ചെറിയ ചായക്കട തുടങ്ങിയത്. പിന്നീട് ഹോട്ടലാക്കി മാറ്റി.

ഇതിൽ നിന്ന് ദിവസവും ചെറിയൊരു സംഖ്യ മാറ്റി വെച്ചാണ് ഓണക്കാലത്തും, വിഷു, റംസാൻ കാലത്തും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കിറ്റ് വിതരണം നടത്തുന്നത്.

കിറ്റ് കൂടാതെ നിർധനരായ പത്ത് പേർക്ക് 250 രൂപ തോതിൽ ഓരോ മാസവും ചികിത്സ സഹായവും നൽകി വരുന്നുണ്ട്. കിറ്റ് വിതരണം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ചികിൽസ സഹായം വിതരണം ചെയ്തു. വി.പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി.കെ. ചന്ദ്രൻ, രജീന്ദ്രൻ കപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

#Kalachi #set #example #country #providing #food #kits #MTKunjiraman

Next TV

Related Stories
#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

Sep 17, 2024 11:07 PM

#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ് കിണറ്റിൽ...

Read More >>
#injuredstraydog | വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായക്ക് സാന്ത്വനമേകി യുവാവ്

Sep 17, 2024 01:32 PM

#injuredstraydog | വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായക്ക് സാന്ത്വനമേകി യുവാവ്

മുറിവേറ്റ് നീങ്ങാനാകാതെ പുഴുവരിച്ച് കിടക്കുന്ന നായയെ ഇരിങ്ങണ്ണൂരിലെ മാണിക്കോത്ത് സുധീറാണ് അലിവ് തോന്നി വടകര മൃഗാശുപത്രിയിലെത്തിച്ച് ഡോക്‌ടറെ...

Read More >>
#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

Sep 17, 2024 01:24 PM

#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യ ത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#anusmaranam | ഇ.കെ. കുഞ്ഞിരാമൻ  അനുസ്മരണം ആചരിച്ചു

Sep 17, 2024 12:33 PM

#anusmaranam | ഇ.കെ. കുഞ്ഞിരാമൻ അനുസ്മരണം ആചരിച്ചു

കക്കുറയിൽ ബാലൻ അധ്യക്ഷത...

Read More >>
Top Stories










News Roundup