---
title: "#Congress | പയന്തോങ്ങ് -ചിയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ്  ഏഴാം വാർഡ് സമ്മേളനം "
english_title: "#Congress #7th #ward #meeting #make #Payanthong #Chiyyur #road #passable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235164/congress-7th-ward-meeting-make-payanthong-chiyyur-road-passable"
published_at: "2024-09-12T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e303fa5391d_kanaran.jpg"
keywords: []
---

# #Congress | പയന്തോങ്ങ് -ചിയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ്  ഏഴാം വാർഡ് സമ്മേളനം 

> **Lead Summary:** **നാദാപുരം : [**കുടിവെള്ള പൈപ്പിടലിനെ തുടർന്ന് തകർന്ന് തരിപ്പണ മായ പയന്തോങ്ങ് -ചിയൂർ -നരിപ്പറ്റ റോഡ് അടിയന്തരമായും നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ചിയൂർ ഏഴാം വാർഡ് കോൺഗ്രസ്‌ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : [**കുടിവെള്ള പൈപ്പിടലിനെ തുടർന്ന് തകർന്ന് തരിപ്പണ മായ പയന്തോങ്ങ് -ചിയൂർ -നരിപ്പറ്റ റോഡ് അടിയന്തരമായും നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ചിയൂർ ഏഴാം വാർഡ് കോൺഗ്രസ്‌ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

ഒ.പി. ഭാസ്കരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോൺഗ്രസ്‌ നേതാവ് അഡ്വ :കെ. എം. രഘുനാഥ് ഉദ്ഘാടാനം ചെയ്തു.

നാദാപുരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി. വി. റിനീഷ്, കെ. ഗൗരി ടീച്ചർ, കെ. ചന്ദ്രൻ, വി. സി. രാജൻ, എന്നിവർ സംസാരിച്ചു. പി. വി. ചാത്തു സ്വാഗതവും മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ -പി. കെ. സുഭാഷ്, വൈസ് പ്രസിഡന്റ്- കെ. ഗൗരി ടീച്ചർ, വി. സി. രാജൻ, (സെക്രട്ടറി ) കെ. ടി. കെ. ചന്ദ്രൻ- ജോയിന്റ് സെക്രട്ടറി എം. പി. കുമാരൻ, കെ.സരോജിനി, ഖജാൻജി ചുണ്ടയിൽ ആന്ത്രു ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235164/congress-7th-ward-meeting-make-payanthong-chiyyur-road-passable)