---
title: "#Vilangad | കൈവിടാതെ; വിലങ്ങാട് ദുരിതബാധിതർക്ക് ഓണക്കിറ്റുമായ് വിദ്യാർത്ഥികൾ "
english_title: "#without #giving #Students #Onakit #victims #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235528/without-giving-students-onakit-victims-vilangad"
published_at: "2024-09-14T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5327127d9e_media.jpg"
keywords: []
---

# #Vilangad | കൈവിടാതെ; വിലങ്ങാട് ദുരിതബാധിതർക്ക് ഓണക്കിറ്റുമായ് വിദ്യാർത്ഥികൾ 

> **Lead Summary:** **വാണിമേൽ :[ **വിലങ്ങാട് ദുരിതബാധിതർക്ക് ഓണക്കിറ്റുമായ് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഓണാഘോഷത്തിന് വേണ്ടി കരുതി വെച്ച തുക ദുരിതബാധിതർക്കുള്ള ഓണക്കിറ്റിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു.

## Article Content

**വാണിമേൽ :[ **വിലങ്ങാട് ദുരിതബാധിതർക്ക് ഓണക്കിറ്റുമായ് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഓണാഘോഷത്തിന് വേണ്ടി കരുതി വെച്ച തുക ദുരിതബാധിതർക്കുള്ള ഓണക്കിറ്റിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ കാരുണ്യ പ്രവർത്തനത്തിൽ അധ്യാപകരും ഓഫീസ് ജീവനക്കാരും പങ്ക് ചേർന്നു. കിറ്റുകൾ ഹെഡ്‌മാസ്റ്റർ വി കെ അബ്ദുൾ നാസർ വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർക്ക് കൈമാറി.

സെക്രട്ടറി വിനോദ്, വൈസ് പ്രസിഡണ്ട് സൽമരാജു, എം കെ മജീദ് വി കെ മൂസ മാസ്റ്റർ, കെ ടി ജാഫർ,, റഫീഖ് കാരക്കണ്ടി,

ഫാരിസ് നജാം സൈഫുദ്ദീൻ, ബി വി അബ്‌ദുൽ ലത്തിഫ്, സി പി നജീബ്, മുഹമ്മദ് ഫാറൂഖ്, എ പി റഷീദ് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235528/without-giving-students-onakit-victims-vilangad)