---
title: "#commemoration  | കോടി കണ്ടി ഗോപാലക്കുറുപ്പിൻ്റെ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്"
english_title: "#Congress #organized #commemoration #Koti #Kandi #Gopalakurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235544/congress-organized-commemoration-koti-kandi-gopalakurup"
published_at: "2024-09-14T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e540c598d8b_sagav.jpg"
keywords: []
---

# #commemoration  | കോടി കണ്ടി ഗോപാലക്കുറുപ്പിൻ്റെ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്

> **Lead Summary:** **അരൂർ :[ **മേഖലയിൽ കോൺഗ്രസ് ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച പഴയ കാല നേതാവ് കോടി കണ്ടി ഗോപാലക്കുറുപ്പിൻ്റെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**അരൂർ :[ **മേഖലയിൽ കോൺഗ്രസ് ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച പഴയ കാല നേതാവ് കോടി കണ്ടി ഗോപാലക്കുറുപ്പിൻ്റെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് പി. അജിത്ത് അധ്യക്ഷത വഹിച്ചു. പി.എം നാണു,സി. ടി. കെ അമ്മത്, റീത്ത കണ്ടോത്ത്, പി. ശ്രീലത, കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235544/congress-organized-commemoration-koti-kandi-gopalakurup)