---
title: "#SitaramYechury | സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു "
english_title: "#party #meeting #condoled #death #SitaramYechury"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235612/party-meeting-condoled-death-sitaramyechury"
published_at: "2024-09-14T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e59640bcc13_cpm.jpg"
keywords: []
---

# #SitaramYechury | സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു 

> **Lead Summary:** **നാദാപുരം :[**സി. പി.ഐ. എംഅഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.

## Article Content

**നാദാപുരം :[**സി. പി.ഐ. എംഅഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.

സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ അനുശോചനയോഗം നടത്തി നാദാപുരത്ത് സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി.

എം കെ വിനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ്, കോൺഗ്രസ് നേതാവ് എ സജീവൻ, ബിജെപി നേതാവ് സി ടി കെ ബാബു, സിപിഐ നിയോജക മണ്ഡലം പ്രസിഡൻ്റ് എം ടി ബാലൻ,

ആർജെഡി മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ, ജെഡിഎസ് നേതാവ് കോടോത്ത് അന്ത്രു ,വി കുമാരൻ, ടി കണാരൻ, ഇ കെ ശോഭ, ടി ബാബു, വിഎ അമ്മദ് ഹാജി എന്നിവർ സംസാരിച്ചു.എം വിനോദൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235612/party-meeting-condoled-death-sitaramyechury)