---
title: "#onappudava | രാഹുൽ സ്മരണ; നാട്ടകം വരിക്കോളി വയോജനങ്ങൾക് ഓണപ്പുടവ നൽകി"
english_title: "#Rahul #Smrana #play #presented  #elderly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235638/rahul-smrana-play-presented-elderly"
published_at: "2024-09-14T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5ae1004423_tru.jpg"
keywords: []
---

# #onappudava | രാഹുൽ സ്മരണ; നാട്ടകം വരിക്കോളി വയോജനങ്ങൾക് ഓണപ്പുടവ നൽകി

> **Lead Summary:** **നാദാപുരം :[**[ ](നാട്ടകം വരിക്കോളിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങൾക് ഓണപ്പുടവ നൽകി, കിടപ്പ് രോഗികൾ ഉൾപ്പെടെ ഉള്ളവർക്കു സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തി നൽകുകയായിരുന്നു.

## Article Content

**നാദാപുരം :[**[ ](നാട്ടകം വരിക്കോളിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങൾക് ഓണപ്പുടവ നൽകി, കിടപ്പ് രോഗികൾ ഉൾപ്പെടെ ഉള്ളവർക്കു സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തി നൽകുകയായിരുന്നു.

പരിപാടിയുടെ ഉദ്ഘാടനം മാപ്പിള കലാ അക്കാദമി ജില്ല പ്രസിഡന്റും നാദാപുരം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്റുമായ എം കെ അഷ്‌റഫ്‌ നിർവഹിച്ചു . ടി എം സുരേഷ് ബാബു അധ്യക്ഷനായി.

ഗ്രന്ഥ ശാല പ്രവർത്തകനും യുവജന രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വരിക്കോളിയിലെ ടി.പി രാഹുൽ തുടക്കമിട്ട പരിപാടി ആയിരുന്നു ഓണപ്പുടവ വിതരണം.

യോഗത്തിൽ ജയേഷ് മൊട്ടൽ, അമൽ വലിയ കണ്ടിയിൽ, സജീവൻ ചിത്രലേഖ, എം.പി ഭാസ്കരൻ, സിപി അശോകൻ,ബിനീഷ് കുളക്കുനിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235638/rahul-smrana-play-presented-elderly)