---
title: "#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു "
english_title: "#Prophetic #Remembrance #Prophet #Day #celebrated #TS #Madrassa #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235937/prophetic-remembrance-prophet-day-celebrated-ts-madrassa-kalachi"
published_at: "2024-09-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7f980cc79f_nabji.jpg"
keywords: []
---

# #Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു 

> **Lead Summary:** **നാദാപുരം :[**കല്ലാച്ചി തർബിയത്തുസിബിയാൻ സെക്കണ്ടറി മദ്രസ നബിദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു .

## Article Content

**നാദാപുരം :[**കല്ലാച്ചി തർബിയത്തുസിബിയാൻ സെക്കണ്ടറി മദ്രസ നബിദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു .

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു .

പരിപാടിയുടെ ഭാഗമായി മദ്രസ്സ പരിസരത്തുനിന്ന് ആരംഭിച്ച റാലിക്ക് മദ്രസ്സ കമ്മിറ്റി സെക്രട്ടറി സി കെ നാസർ , സദ്ർ മുഅല്ലിം സാലിം ദാറാനീ ,വി പി ഫൈസൽ ,

തുണ്ടിയിൽ അബുഹാജി ,പി കെ സമീർ, ആനാണ്ടി അബ്ദുല്ല ,അൻവർ പുതുശ്ശേരി, സുബൈർ സി കെ , ആനാണ്ടി മുഹമ്മദ് ,ടി കെ ഇബ്രാഹിം ,തുണ്ടിയിൽ കുഞ്ഞാലി ഹാജി എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235937/prophetic-remembrance-prophet-day-celebrated-ts-madrassa-kalachi)