---
title: "#nabhidhinam | ചെറുമോത്ത് മദ്രസയിലെ നബിദിന റാലി ഉജ്ജ്വലമായി"
english_title: "#Prophets #Day #Rally #Cherumoth #Madrasah #blast"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236119/prophets-day-rally-cherumoth-madrasah-blast"
published_at: "2024-09-17T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9219371ad7_nahi.jpg"
keywords: []
---

# #nabhidhinam | ചെറുമോത്ത് മദ്രസയിലെ നബിദിന റാലി ഉജ്ജ്വലമായി

> **Lead Summary:** **നാദാപുരം:[**ചെറുമോത്ത് നൂറുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി ഉജ്ജ്വലമായി.

## Article Content

**നാദാപുരം:[**ചെറുമോത്ത് നൂറുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി ഉജ്ജ്വലമായി.

മദ്രസ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്നു.

പള്ളിമുക്ക്, വളയം, കോമ്പി മുക്ക്, ജാതിയേരി തുടങ്ങിയ കേന്ദ്രങ്ങളിൽ റാലിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ദഫ് മേളം, മദ്ഹ് ഗീതങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന റാലി വീക്ഷിക്കാൻ റോഡിന് ഇരു വശങ്ങളിൽ വൻ ജനാവലി തടിച്ചുകൂടി.

മദ്രസ കമ്മിറ്റി ഭാരവാഹികളായ ഉമർ പുനത്തിൽ, എം വി അബൂബക്കർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, സി കെ ഉസ്മാൻ ഹാജി, സി സി ജാതിയേരി, ടി സി സുബൈർ, സി കെ ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236119/prophets-day-rally-cherumoth-madrasah-blast)