---
title: "#OKShailaja | വിഷ്ണുമംഗലത്തിൻ്റെ എഴുത്തുകാരി ഒ.കെ. ശൈലജക്ക് നാടിൻ്റെ ആദരവ് "
english_title: "#author #Vishnumangalam #OKShailaja #respect #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236175/author-vishnumangalam-okshailaja-respect-nation"
published_at: "2024-09-17T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e94f6e6b63e_HOUNOUR.jpg"
keywords: []
---

# #OKShailaja | വിഷ്ണുമംഗലത്തിൻ്റെ എഴുത്തുകാരി ഒ.കെ. ശൈലജക്ക് നാടിൻ്റെ ആദരവ് 

> **Lead Summary:** **അത്ത്യോട്ട്: **അവിട്ടം ദിനത്തിൽ വിഷ്ണുമംഗലം നൊസ്റ്റാൾജിയ കെയർ & ക്യൂർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അത്ത്യോട്ട് വെച്ചുനടന്ന ഓണാഘോഷ പരിപാടിയിൽ വിഷ്ണുമംഗലം എൽ.പി.സ്ക്കൂളിൽ നിന്നും വിരമിച്ച, ഒ.കെ ശൈലജയെ ആദരിച്ചു.

## Article Content

**അത്ത്യോട്ട്: **അവിട്ടം ദിനത്തിൽ വിഷ്ണുമംഗലം നൊസ്റ്റാൾജിയ കെയർ & ക്യൂർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അത്ത്യോട്ട് വെച്ചുനടന്ന ഓണാഘോഷ പരിപാടിയിൽ വിഷ്ണുമംഗലം എൽ.പി.സ്ക്കൂളിൽ നിന്നും വിരമിച്ച, ഒ.കെ ശൈലജയെ ആദരിച്ചു.

ഭാരതീയംപുരസ്ക്കാരവും മഹാകവി കുമാരനാശാൻ പുരസ്ക്കാരവും ലഭിച്ച സാഹിത്യപ്രതിഭയ്ക്ക് നൊസ്റ്റാൾജിയ കെയർ & ക്യുയർ ക്ലബ്ബ് ഭാരവാഹികളായ തൻ്റെ ശിഷ്യരും നാട്ടുകാരും ചേർന്നാണ് സ്നേഹാദരവ് നല്കിയത്.

റിട്ടേഡ് പ്രൊഫസർ ശ്രീമാൻ ഹസ്സൻ കുട്ടി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു കൊണ്ട് ടീച്ചർക്ക് സ്നേഹാദരവ് നൽകി.

സാമൂഹ്യ പ്രവർത്തകനായ ശ്രീ കോടികണ്ടിയിൽ മൊയ്തു അദ്ധ്യക്ഷനായി.

അത്ത്യോട്ട് രാജൻ സ്വാഗതം പറഞ്ഞു.

ക്ലബ്ബ് ഭാരവാഹികളായ ശിഷ്യർ ടീച്ചറെ പൊന്നാടയണിച്ച് ആദരിച്ചു.

വിഷ്ണുമംഗലത്തെ കലാകാരന്മാരായ ശ്രീ അത്ത്യോട്ട് ബാലൻ, ശ്രീ പെഞ്ചാത്തോളി കേളപ്പൻ എന്നിവർ ആശംസകളർപ്പിച്ചു.

ശ്രീ അത്ത്യോട്ട് ദാസൻ നന്ദി പറഞ്ഞു.

ആദരിക്കൽ ചടങ്ങിനു ശേഷം പ്രദേശത്തെ ബാലികാബാലന്മാരുടെ വിവിധയിനം കലാകായിക മത്സരങ്ങളും നടന്നു.വിജയിക്കുള്ള സമ്മാനങ്ങളും, മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹനവും നൽകി.

വിഷ്ണുമംഗലത്തിൻ്റെ എഴുത്തുകാരി എന്ന നിലയിലും മികച്ച കവയിത്രി എന്ന നിലയിലും തൻ്റെ നാടായ വിഷ്ണുമംഗലത്തിൻ്റെ ആദരവ് ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236175/author-vishnumangalam-okshailaja-respect-nation)