---
title: "#Ishal | ജനം ഒഴുകിയെത്തി; തെരുവം പറമ്പിൽ മെഗാ ദഫ് മേളവും ഇശൽ വിരുന്നും ഏറെ ശ്രദ്ധേയമായി "
english_title: "#People #flocked #Mega #Duff #Mela #Ishal #very #impressive #theruvamparamb"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236329/people-flocked-mega-duff-mela-ishal-very-impressive-theruvamparamb"
published_at: "2024-09-18T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea5ae988830_dhuf.jpg"
keywords: []
---

# #Ishal | ജനം ഒഴുകിയെത്തി; തെരുവം പറമ്പിൽ മെഗാ ദഫ് മേളവും ഇശൽ വിരുന്നും ഏറെ ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **പി.എം.ഐ.സി ചിയ്യൂരും റഷാദിയ മദ്രസ്സ തെരുവൻ പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ദഫ് മേളയവും ഇശൽ വിരുന്നും കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി.

## Article Content

**നാദാപുരം: **പി.എം.ഐ.സി ചിയ്യൂരും റഷാദിയ മദ്രസ്സ തെരുവൻ പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ദഫ് മേളയവും ഇശൽ വിരുന്നും കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി.

തെരുവൻ പറമ്പ് ലൂളി ഗ്രൗണ്ടിൽ ഒരു രാത്രി മുഴുവൻ നീണ്ട പരിപാടി ഏറെ ശ്രദ്ധേയമായി.

മലപ്പുറം വളാഞ്ചേരിയിൽ നിന്ന് എത്തിയ 200 ഓളം പേർ അണിനിരന്ന ദഫ് മേളം കേരളത്തിൽ ആദ്യമാണ്.

ഫാദിൽ മൂടാൽ, മുഫ്ലിഹ് പാണക്കാട് തുടങ്ങിയവർ അണിനിരന്ന വിരുന്നുമുണ്ടായിരുന്നു. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ഒരുക്കിയ ഗ്രൗണ്ടിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യവും ഒരുക്കി.

പ്രവാസി വ്യാപാരിയും ദുബൈ കെഎംസിസി മണ്ഡലം സെക്രട്ടറിയുമായ ലൂളി റിയാസാണ് പരിപാടിക്ക് മുൻകൈ എടുത്തത്.

പരിപാടിയുടെ ഭാഗമായി നടന്ന മീലാദ് സംഗമം സയ്യിദ് മാജിദ് വാഫി ഉദ്ഘാടനം ചെയ്‌തു.

കെ ഒ കെ അബ്‌ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി.

സി വി എം വാണിമേൽ, എൻ കെ ഇബ്രാഹിം, ഇ കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236329/people-flocked-mega-duff-mela-ishal-very-impressive-theruvamparamb)