financialassistance | ദുരിതത്തിന് ആശ്വാസം; വിലങ്ങാട്ടെ ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു

financialassistance | ദുരിതത്തിന് ആശ്വാസം; വിലങ്ങാട്ടെ ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു
Sep 18, 2024 08:10 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിത ബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്‌തു തുടങ്ങി.

ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു.

ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ചാലുടൻ തന്നെ വിതരണം ചെയ്യും.

ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക് ഒരു കുടുംബത്തിൽ പരമാവധി രണ്ട് പേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.

ഇതിൽ 37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ) ദിവസം 600 രൂപ വെച്ച് 6,66,000 രൂപയും കട നഷ്‌ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു.

ഇത് മൊത്തം 6,93,000 രൂപ വരും.

ആകെ മൊത്തം 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തിൽ വിതരണം ചെയ്‌തത്.

#relief #from #distress #29.43 #lakh #rupees #distributed #affected #people #Vilangad

Next TV

Related Stories
ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും ശ്രദ്ധേയമായി

Jun 4, 2025 03:38 PM

ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും ശ്രദ്ധേയമായി

ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും...

Read More >>
വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

Jun 4, 2025 12:31 PM

വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

വാണിമേൽ എം യു പി സ്കൂളിൽ കെ.എസ്.ടി.യു പ്രതിഷേധം...

Read More >>
Top Stories










News Roundup