---
title: "#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച "
english_title: "#Golden #Fellowship #Family #Reunion #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236636/golden-fellowship-family-reunion-sunday"
published_at: "2024-09-19T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec2ce95a39a_family_reunion.jpg"
keywords: []
---

# #FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച 

> **Lead Summary:** **നാദാപുരം: **നാദാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ 10ന് കല്ലാച്ചി പി വീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**നാദാപുരം: **നാദാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ 10ന് കല്ലാച്ചി പി വീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും .

പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷനാകും.

വടകര താലൂക്കിൽ നിന്നും കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തത്തിൻ്റെ ഭാഗമായി ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം വിതരണവും നടക്കും.

മോട്ടിവേഷൻ ക്ലാസ്, വിവിധ കലാപരിപാടികൾ നടക്കും.

വാർത്ത സമ്മേളനത്തിൽ സെക്രട്ടറി സുരേന്ദ്രൻ പാർത്ഥാസ്, സെക്രട്ടറി ബിജു കൊമ്പൻ്റെ വിട, ട്രഷറർ എ കെ വിനോദൻ, ജോ സെക്രട്ടറി സജീവൻ കൊയിലോത്ത്, വൈസ് പ്രസിഡൻ്റ് രമേശൻ കടമേരി എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236636/golden-fellowship-family-reunion-sunday)