---
title: "#MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ  കസ്റ്റഡിയിൽ  വാങ്ങി പോലീസ്"
english_title: "#accused #caught #MDMA #taken #custody #police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237041/accused-caught-mdma-taken-custody-police"
published_at: "2024-09-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee7f38a681a_lahari.jpg"
keywords: []
---

# #MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ  കസ്റ്റഡിയിൽ  വാങ്ങി പോലീസ്

> **Lead Summary:** **നാദാപുരം: [ **മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിൽ.

## Article Content

**നാദാപുരം: [ **മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിൽ.

വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , സുഹൃത്ത് കുമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് നാദാപുരം പോലിസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.

കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ ഡി പി എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കേസന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സി ഐ എം.സി.സാജൻ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി വടകര എൻ ഡി പി എസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237041/accused-caught-mdma-taken-custody-police)