---
title: "#missingcase | കല്ലാച്ചി, നരിപ്പറ്റ  എന്നിവിടങ്ങളിൽ നിന്ന്  കാണാതായ മൂന്ന് വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി"
english_title: "#Three #missing #students #Kallachi #Naripetta #found from #railway #station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237204/three-missing-students-kallachi-naripetta-found-from-railway-station"
published_at: "2024-09-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efafb9b9c7f_police.jpg"
keywords: []
---

# #missingcase | കല്ലാച്ചി, നരിപ്പറ്റ  എന്നിവിടങ്ങളിൽ നിന്ന്  കാണാതായ മൂന്ന് വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

> **Lead Summary:** **നാദാപുരം:[** കോഴിക്കോട് ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.

## Article Content

**നാദാപുരം:[** കോഴിക്കോട് ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.

നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. മേഖലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു.

വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തി.

ഇതിനിടയിൽ വിദ്യാർഥികൾ രക്ഷിതാക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ ലൊക്കേഷൻ വിവരം വെച്ച് വിദ്യാർഥികൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതായി സൈബർ സെൽ മനസിലാക്കി.

തുടർന്ന് നാദാപുരം പോലീസ് പാലക്കാട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് വിവരം കൈമാറുകയും വിദ്യാർഥികളെ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237204/three-missing-students-kallachi-naripetta-found-from-railway-station)