---
title: " #Congress  | നാദാപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു ജാഗ്രത വേണമെന്ന് കോൺഗ്രസ്സ്"
english_title: "#Drug #mafia #Nadapuram #Congress #needs #vigilant"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237232/drug-mafia-nadapuram-congress-needs-vigilant"
published_at: "2024-09-22T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efc374242bc_nuro.jpg"
keywords: []
---

#  #Congress  | നാദാപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു ജാഗ്രത വേണമെന്ന് കോൺഗ്രസ്സ്

> **Lead Summary:** **നാദാപുരം :[**വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധതരത്തിലുള്ള ദൂ ഷ്യഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ വലിയ ജാഗ്രത കാണിക്കണമെന്ന് കോൺഗ്രസ് നരിക്കാട്ടേരി വാർഡ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :[**വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധതരത്തിലുള്ള ദൂ ഷ്യഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ വലിയ ജാഗ്രത കാണിക്കണമെന്ന് കോൺഗ്രസ് നരിക്കാട്ടേരി വാർഡ് സമ്മേളനം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ലഹരി മരുന്നു ഉപയോഗത്തിനിടെ ഉണ്ടായ വാക്ക് തർക്കം കല്ലാച്ചിയിൽ കൂട്ടത്തല്ലിൽ കലാശിച്ചിരുന്നു .

യുവാക്കളെയും വരും തലമുറയേയും ലഹരിയിൽ നിന്നും രക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുക്കേണ്ടതെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.കുഞ്ഞമ്മദ് എംപി അധ്യക്ഷനായിരുന്നു

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ സജീവൻ യോഗം ഉദ്ഘാടനം ചെയ്തു .

പി കെ ദാമു മാസ്റ്റർ, വി. വി റിനീഷ്,റിജേഷ് നരിക്കാട്ടേരി, എൻ.ഐ പത്മനാഭൻ, ബീന അണിയാരിമ്മൽ, പി.പി അനന്തൻ, പുളിക്കൽ ബാലകൃഷ്ണൻ, ശങ്കരൻ കുറ്റിയിൽ, ശശി വി.പി, ഹരീഷ് കുമാർ, പ്രമീള വി. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237232/drug-mafia-nadapuram-congress-needs-vigilant)