---
title: "#Vilangadlandslide | വിലങ്ങാട് ദുരിത ബാധിതർക്ക്  പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കൈത്താങ്ങ്"
english_title: " #Alumni #Association #lends #helping #hand #Vilangad #disaster #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237309/alumni-association-lends-helping-hand-vilangad-disaster-victims"
published_at: "2024-09-22T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f02a8d3ea59_vilngad.jpg"
keywords: []
---

# #Vilangadlandslide | വിലങ്ങാട് ദുരിത ബാധിതർക്ക്  പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കൈത്താങ്ങ്

> **Lead Summary:** **നാദാപുരം:[ **വിലങ്ങാട് ദുരിത ബാധിതർക്ക് കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂൾ 1985-88 വർഷത്തെ വിദ്യാർഥികളുടെ കൈത്താങ്ങ്.

## Article Content

**നാദാപുരം:[ **വിലങ്ങാട് ദുരിത ബാധിതർക്ക് കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂൾ 1985-88 വർഷത്തെ വിദ്യാർഥികളുടെ കൈത്താങ്ങ്.

കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ബഡ്ഡീസ് ഗ്രൂപ്പ് സഹപാഠി സംഗമം ഉദ്ഘാടനം ചെയ്ത ഇ.കെ.വിജയൻ എംഎൽഎക്ക് ധനസഹായം കൈമാറി.

കവിയും ഗാനരചയിതാവുമായ ഇ.പി.സജീവൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ.എം.രഘുനാഥ് അധ്യക്ഷത വഹിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച കുട്ടികൾക്ക് എംഎൽഎ ഉപഹാരം നൽകി.

കെ.സജീവൻ, ബാലഗോപാലൻ, ഇ.കെ. ശ്രീശൻ, പി.കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237309/alumni-association-lends-helping-hand-vilangad-disaster-victims)