---
title: "#KudumbaSangamam | സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: " #Suvarna #Kotayima #Charitable #Trust #organized #Kudumba #Sangamam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237396/suvarna-kotayima-charitable-trust-organized-kudumba-sangamam"
published_at: "2024-09-23T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0fe2e3677f_vijayan.jpg"
keywords: []
---

# #KudumbaSangamam | സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം:[ **സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി നാദാപുരത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **സുവർണ്ണ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി നാദാപുരത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു.

പരിപാടിയുടെ മുന്നോടിയായി കേളപ്പൻ മഞ്ചാംകണ്ടി ദീപം തെളിയിച്ചു. പ്രസിഡന്റ് സുരേന്ദ്രൻ പാർത്ഥാസ് അദ്ധ്യക്ഷത വഹിച്ചു . ബിജു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.എൽ .എ. ഇ കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി , തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി,വാർഡ് മെമ്പർ സുനിത എടോത്ത് കണ്ടി എന്നിവർ സംസാരിച്ചു.

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിന്ദു രാജ് മുഖ്യ പ്രഭാഷണം നടത്തി .ജോ:സെക്രട്ടറി സജീവൻ കൊയിലോത്ത് ,വൈസ് പ്രസിഡണ്ട് രമേശൻ കടമേരി ,പ്രോഗ്രാം കൺവീനർ സി കെ പ്രവീൺ കുമാർ, എന്നിവർ പരിപാടിയുടെ ആശംസ അർപ്പിച്ചു.

ഖജാൻജി വിനോദൻ എ കെ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237396/suvarna-kotayima-charitable-trust-organized-kudumba-sangamam)