---
title: "#Congress  | കോൺഗ്രസ് യോഗത്തിൽ ബഹളം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്"
english_title: "#Chaos #Congress #meeting #Show #cause #notice #three #persons"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237447/chaos-congress-meeting-show-cause-notice-three-persons"
published_at: "2024-09-23T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f11ebe164dd_udf.jpg"
keywords: []
---

# #Congress  | കോൺഗ്രസ് യോഗത്തിൽ ബഹളം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

> **Lead Summary:** **നാദാപുരം:[**പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസിയുടെ നിർദേശാനുസരണം നടത്തിയ പുറമേരി മണ്ഡലം കോൺഗ്രസ് ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ ബഹളത്തിന്റെ പേരിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.

## Article Content

**നാദാപുരം:[**പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസിയുടെ നിർദേശാനുസരണം നടത്തിയ പുറമേരി മണ്ഡലം കോൺഗ്രസ് ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ ബഹളത്തിന്റെ പേരിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.

ഡിസിസി മെമ്പർ കെ.സജീവൻ, മണ്ഡലം സെക്രട്ടരിമായ അബ്രോളി രവി, ടി.കെ.ശശി എന്നിവർക്കാണ് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ താഴെതട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ബൂത്ത് തലം മുതൽ യോഗം നടക്കുന്നത്.

പുറമേരിയിലെ യോഗത്തിൽ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷമാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്.

ജില്ലാ സെകട്ടറി പ്രമോദ് കക്കട്ടിൽ പ്രസംഗിച്ച ശേഷം ഡിസിസി അംഗം കെ.സജീവൻ പ്രസംഗിക്കുന്നതിനിടയിലാണ് ബഹളമുണ്ടായത്.

ക്യാംപ് എക്‌സിക്യൂട്ടീവിൽ അനുവദനീയമല്ലാത്ത വിഷയങ്ങൾ പ്രസംഗിക്കുന്നതായി ആരോപിച്ച് ടി.കെ. ശശി രംഗത്ത് വരികയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തിൽ പങ്കെടുത്തവർ രംഗത്ത് വന്നതോടെ ബഹളമയമായി.

മുല്ലപ്പള്ളിയുടെ മുന്നിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത് മഹിളാ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു .

ഡിസിസി നിയോഗിച്ച നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഡിസിസിക്ക് ലഭിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് മൂന്ന് പേർക്ക് നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237447/chaos-congress-meeting-show-cause-notice-three-persons)