---
title: "#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ"
english_title: "#aquadate #decay #locals #say #danger #lurking"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237493/aquadate-decay-locals-say-danger-lurking"
published_at: "2024-09-23T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f146015f663_palam.jpg"
keywords: []
---

# #aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

> **Lead Summary:** **നാദാപുരം:[ **ഇറിഗേഷൻ വകുപ്പിന്റെ ജീർണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കംവെള്ളിയിലെ അക്വഡേറ്റാണ് കാലപ്പഴക്കത്തിൽ ജീർണിച്ച് അപകട ഭീഷണി ഉയർത്തുന്നത്.

## Article Content

**നാദാപുരം:[ **ഇറിഗേഷൻ വകുപ്പിന്റെ ജീർണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കംവെള്ളിയിലെ അക്വഡേറ്റാണ് കാലപ്പഴക്കത്തിൽ ജീർണിച്ച് അപകട ഭീഷണി ഉയർത്തുന്നത്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കംവെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഭാഗമായാണ് അക്വഡേറ്റ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് പണി തീർത്ത ഈ കനാൽ വഴി വെള്ളം കടത്തിവിട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിൽ വേനൽക്കാലത്ത് വെള്ളം വന്നാൽ കൃഷിക്കും കിണറുകളിലും യഥേഷ്ടം വെള്ളം ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.

എന്നാൽ കാലപ്പഴക്കത്തിൽ അക്വഡേറ്റിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് കമ്പികൾ തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്.

പല ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. സമീപത്തെ എൽപി സ്‌കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാർ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡേറ്റ് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു.

ആർക്കും ഉപകാരമില്ലാത്ത അക്വഡേറ്റ് പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237493/aquadate-decay-locals-say-danger-lurking)