---
title: "#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ    "
english_title: "#Public inauguration #120 #roads #have #been #completed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237522/public-inauguration-120-roads-have-been-completed-nadapuram"
published_at: "2024-09-23T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f175dc74261_alhila.jpg"
keywords: []
---

# #inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ    

> **Lead Summary:** **നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം തുടങ്ങി .

## Article Content

**നാദാപുരം :[ **ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം തുടങ്ങി .

വിവിധ വാർഡുകളിലായി 120 റോഡുകളാണ് നിർമ്മാണം പൂർത്തിയായത് .

ഒന്നാം വാർഡിൽ പുളിയാംകണ്ടിമുക്ക് കുമ്പോളിതാഴ റോഡ് , പീറ്റയിൽ മുക്ക് പുളിയാംകണ്ടി റോഡ്, മുണ്ടോളത്തിൽ മഞ്ചേരി കടവ് റോഡ് ,ചീരാൻ കണ്ടി മുക്ക് കല്ലോടിക്കുനി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .

വാർഡ് മെമ്പർ പി പി വാസു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , കെ പ്രവീൺ കുമാർ , കോറോത്ത് റഫീഖ് , കേളോത്ത് മുഹമ്മദലി , വി വി സതീശൻ ,ഒ വിജയൻ ,ബാബു പുന്നോള്ളതിൽ , പുതിയാണ്ടി ഇബ്രാഹിം ,പുളിയങ്കണ്ടി അന്ത്രു ഹാജി , കുമാരൻ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237522/public-inauguration-120-roads-have-been-completed-nadapuram)