---
title: "#MahilaCongress | ഇടത് സർക്കാർ രാജിവെച്ചൊഴിയണം; മഹിളാ കോൺഗ്രസ്"
english_title: "#Left #government #should #resign #Mahila #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237612/left-government-should-resign-mahila-congress"
published_at: "2024-09-24T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f243b95897a_mahiila.jpg"
keywords: []
---

# #MahilaCongress | ഇടത് സർക്കാർ രാജിവെച്ചൊഴിയണം; മഹിളാ കോൺഗ്രസ്

> **Lead Summary:** **അരൂർ: [** അഴിമതിയും ധൂർത്തും നടത്തി ജനദ്രോഹമായി മുന്നോട്ട് പോകുന്ന ഇടത് സർക്കാർ രാജി വെച്ചൊഴിയണമെന്ന് മഹിളാ കോൺഗ്രസ് പുറമേരി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.

## Article Content

**അരൂർ: [** അഴിമതിയും ധൂർത്തും നടത്തി ജനദ്രോഹമായി മുന്നോട്ട് പോകുന്ന ഇടത് സർക്കാർ രാജി വെച്ചൊഴിയണമെന്ന് മഹിളാ കോൺഗ്രസ് പുറമേരി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടരി ഗിരിജ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

പി.അജിത്ത്, എം.കെ ഭാസ്കരൻ, പി.കെ കണാരൻ, ബീന കല്ലിൽ, ജലജ മുതുവാട്ട്, വി.പി ഗീത, തായന ബാലാമണി, അനിഷ പ്രദീപ്, പി ശ്രീലത, ഷീബ നിടുംമ്പ്രങ്കണ്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237612/left-government-should-resign-mahila-congress)