---
title: "#protest | മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്ര്‌സ് റാലിയും പ്രതിഷേധ കൂട്ടായ്മയും"
english_title: "#Congress #rally #protest #group #Nadapuram #demanding #resignation #Chief #Minister"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237878/congress-rally-protest-group-nadapuram-demanding-resignation-chief-minister"
published_at: "2024-09-25T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f39af81844a_congress.jpg"
keywords: []
---

# #protest | മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്ര്‌സ് റാലിയും പ്രതിഷേധ കൂട്ടായ്മയും

> **Lead Summary:** **നാദാപുരം:[**മാഫിയവൽക്കരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു നാദാപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[**മാഫിയവൽക്കരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു നാദാപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, അഡ്വ.എ.സജീവ്, അഡ്വ. കെ എം രഘുനാഥ്, എ പി ജയേഷ്, വി വി റിനീഷ് എന്നിവർ സംസാരിച്ചു.

പ്രതിഷേധ റാലിക്ക് അശോകൻ തൂണേരി, രവീഷ് വളയം, കെ ചന്ദ്രൻ മാസ്റ്റർ, തുണ്ടിയിൽ മൂസ ഹാജി, എം കെ പ്രേമദാസ്, കെ കെ അബൂബക്കർ ഹാജി, പി രാമചന്ദ്രൻ, വി കെ ബാലാമണി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237878/congress-rally-protest-group-nadapuram-demanding-resignation-chief-minister)