---
title: "#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ "
english_title: "#Bumps #pits #Valayam #Bhumivatukkal #road #broken #locals #distress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237952/bumps-pits-valayam-bhumivatukkal-road-broken-locals-distress"
published_at: "2024-09-25T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cacc4b64d_road3.jpg"
keywords: []
---

# #roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ 

> **Lead Summary:** **വാണിമേൽ: [ **ദിനം പ്രതി നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഭൂമി വാതുക്കൽ വളയം റോഡ് തകർന്നത് നാട്ടുകാർക്ക് ദുരിതമായി. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഈ റോഡ് ഏറെക്കാലമായി റീടാറിങ് നടത്താത്ത അവസ്ഥയാണ്.

## Article Content

**വാണിമേൽ: [ **ദിനം പ്രതി നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഭൂമി വാതുക്കൽ വളയം റോഡ് തകർന്നത് നാട്ടുകാർക്ക് ദുരിതമായി. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഈ റോഡ് ഏറെക്കാലമായി റീടാറിങ് നടത്താത്ത അവസ്ഥയാണ്.

പൊട്ടി പ്പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്.

റോഡ് റീടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും സ്ഥലം എംഎൽഎക്കും നാട്ടുകാർ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.

ഈ സാഹചര്യത്തിൽ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.

സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

മണ്ഡലം സെക്രട്ടറി ഇ വി അറഫാത്ത്, പഞ്ചായത്ത് പ്രസിഡണ്ട് നംഷീദ് കുനിയിൽ, ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് സിഎം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237952/bumps-pits-valayam-bhumivatukkal-road-broken-locals-distress)