---
title: "#DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി  പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി        "
english_title: "#Mercy #never #fails #Bahrain #KMCC #handed #over #funds #Parakkadav #Shihab #Thangal #Dialysis #Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238042/mercy-never-fails-bahrain-kmcc-handed-over-funds-parakkadav-shihab-thangal-dialysis-centre"
published_at: "2024-09-25T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41c9891cb7_kallacho.jpg"
keywords: []
---

# #DialysisCentre | കാരുണ്യം വറ്റാതെ; ബഹ്റൈൻ കെഎംസിസി  പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി        

> **Lead Summary:** **നാദാപുരം : [ **ബഹ്റൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി .

## Article Content

**നാദാപുരം : [ **ബഹ്റൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ഫണ്ട് കൈമാറി .

ബഹ്റൈൻ കെ എംസിസി നാദാപുരം മണ്ഡലം പ്രസിഡൻ്റ ഷൗകത്ത് കോരംകണ്ടി യുടെ അധ്യക്ഷതയിൽ നാദാപുരം ലീഗ് ഹൗസിൽ ചേർന്ന കൈമാറ്റ ചടങ്ങ് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഡയാലിസിസ് സെൻറ്റർ ട്രസ്റ്റ് ട്രഷറർ അഹമ്മത് പുന്നക്കൽ ഫണ്ട് ഏറ്റുവാങ്ങി .ചടങ്ങിൽ മുസ്ലിംലീഗ് മണ്ഡലം ജ.സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ,എംപി സൂപ്പി ,കെ എംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ധിൽ വെള്ളികുളങ്ങര ,

വൈസ് പ്രസിഡന്റുമാരായ എ .പി ഫൈസൽ,അസ്ലം വടകര, സിഎച്ച് സെന്റർ വടകര സെക്രട്ടറി മൂസ്സഹാജി ഫളീല ,എം എസ് എഫ് മണ്ഡലം സെക്രട്ടറി റാസിക്ക് ചങ്ങരംകുളം,തൂണേരി പഞ്ചായത്ത് സെക്രട്ടറി കെ എം സമീർ,നടക്ക അമ്മത് എന്നിവർ സംസാരിച്ചു.

ബഹ്റൈൻ കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി ഷഹീർ എടച്ചേരി സ്വഗതവും ,ബഹ്‌റൈൻ കെഎംസിസി മുൻ വൈസ് പ്രസിഡന്റ് റ് കെ യു ലത്തിഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238042/mercy-never-fails-bahrain-kmcc-handed-over-funds-parakkadav-shihab-thangal-dialysis-centre)