#arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, നാദാപുരം സ്വദേശി പിടിയിൽ

#arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി  പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, നാദാപുരം സ്വദേശി പിടിയിൽ
Sep 26, 2024 10:18 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)  പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിൻ്റവിട ഷഹീറാണ് പോലീസിൻ്റെ പിടിയിലായത്.

പാലേരിയിലെ ഒരു സ്വകാര്യ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. ഈ സമയം വീട്ടിൽ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചയായി പോലീസ് അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു.

കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു പോലീസ് ഇവിടെ.

എന്നാൽ പോലീസിനെ കണ്ട് ഒരാൾ ഓടിയതായി കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് പേരാമ്പ്ര സബ് ഇന്സ്പെക്‌ടർ ഷമീറിൻ്റെ നേതൃത്വത്തിൽ വാടക വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

പേരാമ്പ്ര പോലീസും റൂറൽ ജില്ലാ ഡാന്സാഫും പേരാമ്പ്ര ഡി.വൈ.എസ്‌പിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

#native #Nadapuram #arrested #with #deadly #drugs

Next TV

Related Stories
#road | പയന്തോങ്ങ്- ചിയ്യൂർ- നരിപറ്റ റോഡിൻ്റെ ടെണ്ടർ പൂർത്തിയായി

Sep 27, 2024 02:33 PM

#road | പയന്തോങ്ങ്- ചിയ്യൂർ- നരിപറ്റ റോഡിൻ്റെ ടെണ്ടർ പൂർത്തിയായി

യു.എൽ.സി.സി. എസ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു റോഡ്...

Read More >>
#Sasha | സ്ത്രീകൾക്ക് സന്തോഷ വാർത്ത;വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

Sep 27, 2024 12:23 PM

#Sasha | സ്ത്രീകൾക്ക് സന്തോഷ വാർത്ത;വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#SportsFestival  | ഭൂമിവാതുക്കൽ എൽ പി സ്കൂൾ കായികോത്സവം ശ്രദ്ധേയമായി

Sep 26, 2024 04:47 PM

#SportsFestival | ഭൂമിവാതുക്കൽ എൽ പി സ്കൂൾ കായികോത്സവം ശ്രദ്ധേയമായി

നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം.കെ അഷ്റഫ് ഫ്ലാഗ് ഓഫ്...

Read More >>
#inauguration | ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻ. എസ്.എസ് ദിനാഘോഷവും

Sep 26, 2024 03:45 PM

#inauguration | ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻ. എസ്.എസ് ദിനാഘോഷവും

ഹരിത കേരളം തൂണേരി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ കെ കുഞ്ഞിരാമൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി,ഹരിത വിദ്യാലയം കോഡിനേറ്റർ എൻ.കെ രാജീവൻ എന്നിവർ...

Read More >>
#Digitalliteracy | ജില്ലയില്‍ ആദ്യം; നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് വളയം ഗ്രാമപഞ്ചായത്ത്

Sep 26, 2024 02:57 PM

#Digitalliteracy | ജില്ലയില്‍ ആദ്യം; നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച് വളയം ഗ്രാമപഞ്ചായത്ത്

ജില്ലയിൽ വളയം, പെരുമണ്ണ ഗ്രാമപഞ്ചായത്തുകൾ ജില്ലയില്‍ ആദ്യമായി ഡിജിറ്റൽ കേരളം പദ്ധതിയിലൂടെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത...

Read More >>
Top Stories










News Roundup