---
title: "#inaugurated | യാത്ര ഇനി എളുപ്പം; ഇയ്യംകോട് അഞ്ചു റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Traveling #now #easier #five #roads #were #inaugurated #Iyamkod"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238184/traveling-now-easier-five-roads-were-inaugurated-iyamkod"
published_at: "2024-09-26T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f503f8da3c6_akhila.jpg"
keywords: []
---

# #inaugurated | യാത്ര ഇനി എളുപ്പം; ഇയ്യംകോട് അഞ്ചു റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിലെ അഞ്ചു റോഡുകൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിലെ അഞ്ചു റോഡുകൾ ഉദ്ഘാടനം ചെയ്തു.

പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡ്, മന്ദമ്പത്ത് ചക്കാലക്കൽ റോഡ്, വിളക്കനക്കുന്നത്ത് പറവൻകുന്നന്റവിട റോഡ്, ചാത്തോത്ത് മുക്ക് മദ്രസ റോഡ്, പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡ് എന്നിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവർ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റി.

വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, അബു കാപ്പാരോട്ട്, മുഹമ്മദലി ഹാജി പി വി, കിഴക്കയിൽ അബ്ദുള്ള ഹാജി, എൻ പി അബ്ദുള്ള, അസീസ് മാണിക്കോത്ത്, കുഞ്ഞാലി ഹാജി കുണ്ടിയംവീട്ടിൽ പി കെ ഹാരിസ്,

ജലീൽ കിഴക്കയിൽ, ഒ പി.അൻസർ, സിദീഖ് മുറിച്ചാണ്ടി, സാഹിദ് കിഴക്കയിൽ, മുഹമ്മദ് ഈയ്യംകോട്ട് കണ്ടി, സി വി അയ്യൂബ്, ടി വി ഷാഹിദ്, പി പി റസാഖ്, രാജീവൻ, എ പി അമ്മദ് ഹാജി, സലാം മൗലവി, കുഞ്ഞബ്ദുള്ള പരവൻകുന്നന്റവിട, അബു പറമ്പത്ത്,

മാജിദ് പറമ്പത്ത് കുഞ്ഞബ്ദുള്ള കിഴക്കയിൽ, പോക്കർ കൊയമ്പർത്, മുരളി മന്നമ്പത്, മൂസ്ല മന്നമ്പത്, പി കെ മുഹമ്മദ്, ബഷീർ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238184/traveling-now-easier-five-roads-were-inaugurated-iyamkod)