---
title: "#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ  നാടക ക്യാമ്പിന്  നാളെ തുടക്കം"
english_title: "#Thiyedam #Drama #camp #starts #tomorrow #Narikkun #UP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238514/thiyedam-drama-camp-starts-tomorrow-narikkun-up"
published_at: "2024-09-27T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6c4f15588e_vip.jpg"
keywords: []
---

# #camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ  നാടക ക്യാമ്പിന്  നാളെ തുടക്കം

> **Lead Summary:** **നാദാപുരം:[**[ ](നരിക്കുന്ന് യു.പി സ്കൂളിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ''തിയേട്രം'' നാടക ക്യാംപ് നാളെ (ശനി) തുടങ്ങും.

## Article Content

**നാദാപുരം:[**[ ](നരിക്കുന്ന് യു.പി സ്കൂളിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ''തിയേട്രം'' നാടക ക്യാംപ് നാളെ (ശനി) തുടങ്ങും.

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. നാളെ കാലത്ത് 8ന് കവിയും പ്രഭാഷകനുമായ ഗോപീനാരായണൻ ഉദ്‌ഘാടനം ചെയ്യും.

ജില്ലയിലെ വിവിധ നാടക പ്രവർത്തകർ പങ്കെടുക്കും. പി.ടി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപിൽ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികൾ പങ്കെടുക്കും.

ക്യാംപ് ഞായറാഴ്ച വൈകീട്ടോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപകൻ സത്യൻ പാറോൽ, പി.ടി.എ പ്രസിഡന്റ് ബിജു മലയിൽ, ക്യാംപ് കോഡിനേറ്റർ രാജീവ് വള്ളിൽ, ജനറൽ കൺവീനർ ഇ ദീപേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238514/thiyedam-drama-camp-starts-tomorrow-narikkun-up)