---
title: " #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം "
english_title: " #Mahima #Neighbor #Association #Neighborhood #groups #should #organize #new #venture #activities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238524/mahima-neighbor-association-neighborhood-groups-should-organize-new-venture-activities"
published_at: "2024-09-27T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6cde828161_mahima.jpg"
keywords: []
---

#  #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം 

> **Lead Summary:** **വാണിമേൽ: [ **അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭങ്ങൾ തുടങ്ങാൻ കഴിയുന്ന രൂപത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ പറഞ്ഞു.

## Article Content

**വാണിമേൽ: [ **അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭങ്ങൾ തുടങ്ങാൻ കഴിയുന്ന രൂപത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ പറഞ്ഞു.

വീടകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ നാട്ടിന് ഗുണഫലങ്ങൾ നൽകാൻ റസിഡൻ്റ് അസോസിയഷനുകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.പി മൊയ്തു ഫൈസി അധ്യക്ഷത വഹിച്ചു.

കുന്നത്ത് മൊയ്തു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . റസാഖ് പറമ്പത്ത് , ടി കെ മജീദ്, എം.പി മുഹമ്മദലി, വി.എം അബ്ദുൽ വഹാബ്, സി. പി സി ആലിക്കുട്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238524/mahima-neighbor-association-neighborhood-groups-should-organize-new-venture-activities)