---
title: "#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ  യുവാവ് പിടിയിൽ "
english_title: "#youth #caught #with #drugs #during #vehicle #search  #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238637/youth-caught-with-drugs-during-vehicle-search-edachery"
published_at: "2024-09-28T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7b4de0e44d_edacheri.jpg"
keywords: []
---

# #arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, മയക്കുമരുന്നുകളുമായി എടച്ചേരിയിൽ  യുവാവ് പിടിയിൽ 

> **Lead Summary:** **എടച്ചേരി:[**[ ](മയക്കുമരുന്നുകളുമായി എടച്ചേരിയൽ യുവാവ് അറസ്റ്റിൽ. എം.ഡി.എം.എ.യും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫിനെ യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്ത‌ത്.

## Article Content

**എടച്ചേരി:[**[ ](മയക്കുമരുന്നുകളുമായി എടച്ചേരിയൽ യുവാവ് അറസ്റ്റിൽ. എം.ഡി.എം.എ.യും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫിനെ യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്ത‌ത്.

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിന്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും ഇയാൾവന്ന വാഹനവും പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി.എം.എ.യും കണ്ടെത്തിയത്.

എസ്.ഐ. സുദർശന കുമാർ, എ.എസ്.ഐ. കെ.പവി, വനിതാ പോലീസ് ഓഫീസർ സുബിന എന്നിവരും സംഘത്തിലുണ്ടായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238637/youth-caught-with-drugs-during-vehicle-search-edachery)