---
title: " #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം  "
english_title: "#Secretary #assaulted #Lawyers #protest #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238726/secretary-assaulted-lawyers-protest-kalachi"
published_at: "2024-09-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f81233dfdd4_kalalhi.jpg"
keywords: []
---

#  #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം  

> **Lead Summary:** **നാദാപുരം : [**ബാർ അസോസിയേഷൻ സെക്രട്ടറിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം.

## Article Content

**നാദാപുരം : [**ബാർ അസോസിയേഷൻ സെക്രട്ടറിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം.

നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പിസി ലിനീഷ് കുമാറിനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ നാദാപുരം ബാർ അസോസിയേഷൻ ശക്തിയായി പ്രതിഷേധിച്ചു.

ഇന്നലെ വൈകുന്നേരം 4 .30 ന് എടച്ചേരി കണിയാൻ്റെ പറമ്പത്ത് ആഷിക് ആണ് വക്കീൽ ഓഫീസിൽ കയറി അക്രമം കാണിച്ചത്.

ആഷിക്കിൻ്റെ ഭാര്യ നാദാപുരം ബാറിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് ആണ്.ആഷിക്കും ഭാര്യയും ഇപ്പോള് വേർപിരിഞ്ഞു താമസിച്ചു വരുന്നതും ആഷിക്കിനെതിരെ ഗാർഹിക പീഢന പ്രകാരം കേസ് നിലവിലിരിക്കുന്നതുമാണ്.

ആഷിക്ക് കോടതിപരിസരത്ത് വന്നു ഭാര്യയെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന് അസോസിയേഷൻ സെക്രട്ടറിയോട് ഭാര്യ പരാതിപ്പെട്ടതും അസോസിയേഷൻ വിഷയത്തിൽ ഇടപെടും എന്ന് കരുതി ആയത് തടയുന്നതിന് വേണ്ടി മനപൂർവ്വമാണ് അസോസിയേഷൻ സെക്രട്ടറിയെ ആക്രമിച്ചത്.ഒരു ജനാധിപത്യ സമൂഹത്തിൽ സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം.

ഇത് പോലുള്ള അക്രമത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം. ലിനീഷ്ന് എതിരായുള്ള ആക്രമം ഞെട്ടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണ്.ഈ വിഷയത്തിൽ അഭിഭാഷകർ ഒറ്റക്കെട്ടാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238726/secretary-assaulted-lawyers-protest-kalachi)