---
title: "#Conference  | പൈഗാമേ ഹഖ്;  സഹ്റ സെൻട്രൽ സ്കൂൾ മീലാദ് കോൺഫറൻസ് സമാപിച്ചു"
english_title: " #Pygame #Haq #Zahra #Central #School #Meelad #Conference #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238804/pygame-haq-zahra-central-school-meelad-conference-concluded"
published_at: "2024-09-29T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8df8decc2b_river.jpg"
keywords: []
---

# #Conference  | പൈഗാമേ ഹഖ്;  സഹ്റ സെൻട്രൽ സ്കൂൾ മീലാദ് കോൺഫറൻസ് സമാപിച്ചു

> **Lead Summary:** **നാദാപുരം: [** സഹ്റ സെൻട്രൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പൈഗാമേ ഹഖ് എന്ന പേരിൽ നടത്തിയ ദ്വിദിന മീലാദ് കോൺഫറൻസ് സമാപിച്ചു.'

## Article Content

**നാദാപുരം: [** സഹ്റ സെൻട്രൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പൈഗാമേ ഹഖ് എന്ന പേരിൽ നടത്തിയ ദ്വിദിന മീലാദ് കോൺഫറൻസ് സമാപിച്ചു.'

കലാ സാഹിത്യ മത്സരങ്ങൾ, രചന മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, പ്രവാചക സന്ദേശ വീഡിയോ കാംപയിൻ എന്നിങ്ങനെ വിവിധ പരിപാടികൾ മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി നടന്നു.

സമാപന സമ്മേളനം സഹ്റ ഗ്രൂപ്പ് ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദു തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർഥികൾ എഴുതിയ പ്രവാചക ചരിത്ര പുസ്തകം ടി.ടി.കെ ഖാദർ ഹാജിക്ക് ആദ്യ കോപ്പി നൽകി തങ്ങൾ പ്രകാശനം ചെയ്തു.

യോഗത്തിൽ പ്രിൻസിപ്പൽ പി.വി ഷുഹൈബ് അധ്യക്ഷനായി. സദർ മുഅല്ലിം സഈദ് മുസ്‌ലിയാർ, മാനേജർ കെ.പി മഞ്ചൂർ, അഹ്‌മദ് പുന്നക്കൽ, മുഹമ്മദ് അലി മുസ്‌ലിയാർ, അൻസാർ കൊല്ലോടൻ, കുഞ്ഞയിറ്റി, സുബൈർ പാറേമ്മൽ, സുബൈർ കളത്തിക്കണ്ടി,

വി.പി നൗഷാദ്, ചങ്ങോത്ത് കുഞ്ഞാലി ഹാജി, കെ.കെ സമീർ എന്നിവർ പങ്കെടുത്തു.

സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് വിജയം നേടിയ 24 വിദ്യാർഥികൾക്ക് സൈക്കിളും ഡിസ്റ്റിങ്‌ഷൻ നേടിയ വിദ്യാർഥികൾക്ക് ഉപഹാരവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238804/pygame-haq-zahra-central-school-meelad-conference-concluded)